കൊടിയത്തൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പത്തിയൊന്നാം ഓർമ്മ ദിനത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഇ ഉസ്സൻ മാസ്റ്റർ സ്മൃതി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക നിലയത്തിൽ ബഷീർ പുസ്തകങ്ങളുടെ പ്രദർശനം നടത്തി.
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, മതിലുകൾ തുടങ്ങി ഇരുപതോളം പുസ്തകങ്ങളാണ് പ്രദർശിപ്പിച്ചത്. പ്രദർശനം നാട്ടുകാർക്ക് ഒരു നവ്യാനുഭവമായി മാറി.
ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി കമ്മറ്റി ജനറൽ സെക്രട്ടറി ജാഫർ പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ വി.കെ ലിജി, ദാസൻ കൊടിയത്തൂർ, റഫീഖ് കുറ്റിയോട്ട്, നവാസ് കെ കെ എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR