പന്നിക്കോട്: തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കൊടിയത്തൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു.
കൃഷിഭവൻ്റെ ആഭിമുഖ്യത്തിലാണ് ചന്തയാരംഭിച്ചത്. കാർഷിക വിളകൾ നടുന്നതിനും വിത്ത് പാകുന്നതിനും തിരുവാതിര ഞാറ്റുവേല കാലയളവ് വളരെ ഉത്തമമാണെന്ന് കരുതപ്പെടുന്നു. ഈ സമയത്ത് കർഷകർക്ക് നടീൽ വസ്ത്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാറ്റുവേല ചന്തകൾ സംഘടിപ്പിക്കുന്നത്.
മികച്ചയിനം ഫലവൃക്ഷ തൈകൾ, നടീൽ വസ്തുക്കൾ, തെങ്ങിൻ തൈകൾ, പച്ചക്കറി തൈകൾ എന്നിവ മിതമായ നിരക്കിൽ ചന്തയിൽ ലഭിക്കും. ഞാറ്റുവേല ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്ത് അംഗങ്ങളായ വി.ഷംലൂലത്ത്, ഫാത്തിമ നാസർ, കൃഷി അസിസ്റ്റന്റ്മാരായ കെ. നിഷ, എം.എസ് നഷിദ, എ.പി ബീന, എ.ഡി.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:
KODIYATHUR