കൊടിയത്തൂർ: വായന പക്ഷാചരണത്തിന്റെ ഭാഗമായി കാരക്കുറ്റി യുവധാര ഗ്രന്ഥശാല കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു.
ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് പിടി അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ എഴുത്തുകാരനും ശാസ്ത്ര പ്രവർത്തകനുമായ വിജീഷ് പരവരി പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പി.എസ് പ്രശാന്ത് മാസ്റ്റർ, നാസർ കൊളായി, സി ടി സി അബ്ദുള്ള, എൻ. കെ നസീർ മാസ്റ്റർ, പി.പി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും ലൈബ്രറിയൻ സുനിൽ പി പി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR