Trending

ഡോക്ടേഴ്സ് ദിനത്തിൽ സ്നേഹാദരവുമായി എൻഎസ്എസ് വളണ്ടിയർമാർ.



ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കുടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ചെറുവാടി പൊതുജനാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ ആദരിക്കുന്നു.

കൊടിയത്തൂർ: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ചെറുവാടി പ്രാദേശികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആദരിച്ചു.

ആരോഗ്യ മേഖലയിൽ കാര്യക്ഷമതയോടെയും അര്‍പ്പണബോധത്തോടെയും സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാരോടുള്ള ആദരവിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ ഡോക്ടർ മുഫ്സിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമേശ്, ബിന്ദു കെ.ജി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം, ഫഹദ് ചെറുവാടി, വളണ്ടിയർമാരായ റഫ ഫാത്തിമ, മിർഫ, അമത്തുൽ ഹാദി, റിലു ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli