കൊടിയത്തൂർ യൂണിറ്റ് പെൻഷനേഴ്സ് യൂണിയൻ നടത്തിയ ക്വിസ് മത്സരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു.
കൊടിയത്തൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വായനാ ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പഞ്ചായത്തിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.
കൊടിയത്തൂർ യൂണിറ്റ് പെൻഷനേഴ്സ് യൂണിയൻ നടത്തിയ ക്വിസ് മത്സരത്തിൽ ഗ്രന്ഥകാരൻ സാജിദ് പുതിയോട്ടിൽ മുഖ്യാതിഥിയായി സംസാരിക്കുന്നു.
ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പുതുക്കുടി അബൂബക്കർ അധ്യക്ഷം വഹിച്ചു. ഗ്രന്ഥകാരൻ സാജിദ് പുതിയോട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.
കൊടിയത്തൂർ യൂണിറ്റ് പെൻഷനേഴ്സ് യൂണിയൻ നടത്തിയ ക്വിസ് മത്സരത്തിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി ഷംലൂലത്ത് സമ്മാനദാനം നിർവഹിക്കുന്നു.
വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ ജോ: സെക്രട്ടറി വളപ്പിൽ വീരാൻകുട്ടി, കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് എം.കെ ഷക്കീല, യൂണിയൻ സെക്രട്ടറി പി.ടി അബൂബക്കർ, കെ.എം മുനവ്വിർ, അഡ്വ: വി.ടി പുഷ്പനാഥ്, അനിൽകുമാർ എ, പി അബ്ദുറഹിമാൻ, മജീദ് കിളിക്കോട്ട്, ആലിക്കുട്ടി. പി, മജീദ് കെ.ടി, ജമീല ചേറ്റൂർ എന്നിവർ സംസാരിച്ചു.
കൊടിയത്തൂർ യൂണിറ്റ് പെൻഷനേഴ്സ് യൂണിയൻ നടത്തിയ ക്വിസ് മത്സരത്തിൽ എഴുത്തുകാരൻ സാജിദ് പുതിയോട്ടിൽ സമ്മാനദാനം നിർവഹിക്കുന്നു.
ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ തോട്ടുമുക്കം ഹയർ സെക്കൻഡറി സ്കൂളിലെ സിയോന കെ റോബി ഒന്നാം സ്ഥാനവും കൊടിയത്തൂർ പി.ടി.എം ഹൈസ്കൂളിലെ നിഷ്‌വ എം രണ്ടാം സ്ഥാനവും ചെറുവാടി ഹൈസ്കൂളിലെ ഹാസിൻ മുഹമ്മദ് മൂന്നാം സ്ഥാനവും നേടി.
യു.പി വിഭാഗത്തിൽ സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിലെ ആയിഷ നസ്മി ഒന്നാം സ്ഥാനവും കൊടിയത്തൂർ ജി.എം.യു.പി സ്കൂളിലെ അർഷദ് കെ രണ്ടാം സ്ഥാനവും സൗത്ത് കൊടിയത്തൂർ യു.പി സ്കൂളിലെ നൗഫ ഫാത്തിമ മൂന്നാം സ്ഥാനവും നേടി.
എൽ.പി വിഭാഗത്തിൽ ചെറുവാടി ഹയർ സെക്കൻഡറിയിലെ ഹാഷിർ അഹമ്മദ് വി ഒന്നാം സ്ഥാനവും സലഫി പ്രൈമറി സ്കൂളിലെ സയീം അയ്മൻ രണ്ടാം സ്ഥാനവും കാരക്കുറ്റി ജി.എൽ.പി സ്കൂളിലെ അമത്തുൽ ഹാനി മൂന്നാം സ്ഥാനവും നേടി.
വിജയികളായ വിദ്യാർഥികൾക്ക് മെമെന്റോയും സർട്ടിഫിക്കറ്റും നൽകി. പങ്കെടുത്ത എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകി.
Tags:
KODIYATHUR