Trending

സൗജന്യ നേത്ര പരിശോധന ക്യാമ്പ്.



റഫറൽ കാർഡ് ലഭിച്ചവർക്ക് അടുത്തുള്ള അൽ റൈഹാൻ കണ്ണാശുപത്രിയെ സമീപിക്കാവുന്നതാണ് പോകുന്ന സമയത്ത് ഈ കാർഡ് കയ്യിൽ കരുതേണ്ടതാണ്.

ചെറുവാടി: ഹിൽ ടോപ്പ് പബ്ലിക് സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ നേത്രാ രോഗത്തിനായും അവബോധം വർധിപ്പിക്കാനുമായി നടന്ന ക്യാമ്പ് അൽ റൈഹാൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെയായിരുന്നു.

പ്രമുഖ നേത്ര വിദക്തരടങ്ങിയ മെഡിക്കൽ ടീമാണ് സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും പരിശോധിച്ചത്. കാഴ്ചമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും വേണ്ട വിധത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിനുമായിരുന്നു ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.

പരിശോധനയ്ക്ക് ശേഷം ചികിൽസ വേണ്ടവരെ ആശുപതിയിൽ പരിഗണിക്കാൻ പ്രത്യേക റഫറലുകളും നൽകിയിട്ടുണ്ട്. ക്യാമ്പ് മികച്ച രീതിയിൽ സമാപിച്ചു.
Previous Post Next Post
Italian Trulli
Italian Trulli