Trending

എസ്.കെ.യു.പി സ്കൂളിൽ വായനാ വാരത്തിന് തുടക്കമായി.



കൊടിയത്തൂർ: വിപത്തിൻ്റെ വഴികൾ ലഹരിയാക്കുന്ന കാലത്ത് യഥാർത്ഥ ലഹരി വായനയാണെന്ന് പ്രതിജ്ഞ ചെയ്ത് വായനാവാരത്തിന് എസ്.കെ.യു.പി സൗത്ത് കൊടിയത്തൂരിൽ തുടക്കമായി. ഓരോ ക്ലാസിലുമൊരുക്കിയ പുസ്തകശാല പ്രധാനാധ്യാപകർ പി.പി മമ്മദ് കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ പി.ടി പ്രസിഡണ്ട് സി.ടി കുഞ്ഞോയി ഉദ്ഘാടനം ചെയ്തു.


പി.എൻ പണിക്കർ അനുസ്മരണം, ക്ലാസ്, സ്കൂൾ തല പ്രശ്നോത്തരി, വായന മത്സരം, വായനാ കാർഡ് നിർമ്മാണം, പതിപ്പ് നിർമ്മാണം, വായനാ നേരം, ലൈബ്രറി സന്ദർശനം, ഗുരു പ്രസാദം, പുസ്തക സമ്മാനം തുടങ്ങി ഒട്ടേറെ വൈവിധ്യമാർന്ന പരിപാടികളുമായി മാസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ചടങ്ങിൽ സി.കെ അഹമ്മദ് ബഷീർ, ടി ബേനസീറ, മജീദ് പൂത്തൊടി, പി.ടി സലീം തുടങ്ങിയവർ സംസാരിച്ചു. പി.സി മുജീബ് റഹ്മാൻ സ്വാഗതവും എൻ.കെ ദിനേശ് നന്ദിയും പറഞ്ഞു.
പെൻഷനേഴ്സ് യൂണിയൻ
സംഘടിപ്പിച്ച പഞ്ചായത്ത് തല വായന ദിന പ്രശ്നോത്തരി മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയതും എസ്.കെ.യു.പി യിലെ ആയിശ നസ്മി, നൗഫ ഫാതിമ എന്നീ കൂട്ടുകാരാണ്.
Previous Post Next Post
Italian Trulli
Italian Trulli