കൊടിയത്തൂർ: എസ്.എസ്.എൽ.സി ഹയർ സെക്കണ്ടറി പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും വിവിധ മത്സര പരീക്ഷകളിൽ ഉയർന്ന നേട്ടം കൈവരിച്ചവരെയും പുതുക്കുടി കുടുംബം ആദരം നൽകി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ അബൂബക്കർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
മുക്കം എം.കെ.എച്ച് എം.ഒ അധ്യാപകൻ റോബിൻ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. പുതുക്കുടി ഹുസ്സൻ അധ്യക്ഷത വഹിച്ചു.
അബൂബക്കർ സിദ്ദീഖ്, പി അബൂബക്കർ സുല്ലമി, ഹനീഫ ചേന്നമംഗല്ലൂർ, റഷീദ് ചോനാട്, മജീദ് പുതുക്കുടി, ഷമീദ എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR