Trending

വായനാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.



കൊടിയത്തൂർ: തോട്ടുമുക്കം ഗവൺമന്റ് യു.പി സ്കൂളിൽ വായന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരിപാടിയുടെ അധ്യക്ഷൻ അഫ്സൽ മാസ്റ്ററിന്റെ നേതൃത്വത്തിൽ ഉദ്ഘാടനം എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ലിസ്ന സാബിക്ക് നിർവ്വഹിച്ചു. അജി മാഷ് സ്വാഗതം പറഞ്ഞു. പ്രതിജ്ഞ ഹാരിസ് മാസ്റ്റർ ചൊല്ലിക്കൊടുത്തു.

ആശംസകൾ അർപ്പിച്ചു കൊണ്ട് ജീവാഷ് മാസ്റ്റർ, ദീപ്തി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ സംസാരിച്ചു. വായന ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹനഫാത്തിമ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.

തോട്ടുമുക്കം സ്കൂളിന്റ വാർത്ത ചാനൽ ഉദ്ഘാടനവും നടത്തി. കവിത ചൊല്ലൽ, പ്രസംഗംഅറബിക്ക്, ഹിന്ദി കവിത ചൊല്ലൽ, കഥ പറയൽ വീഡിയോ, പുസ്തക ചലഞ്ച്, ക്ലാസ് ലൈബ്രറി ഒരുക്കൽ, അക്ഷരമരം ഒരുക്കൽ, സാഹിത്യ ക്വിസ് എൽ.പി, യു.പി തലം നടത്തി.

അൻസാഫ് മാസ്റ്റർ നന്ദി പറഞ്ഞു. വായന വാരത്തോടനുബന്ധിച്ച് തുടർന്നുള്ള ദിവസങ്ങളിൽ കഥാ രചന, കവിതാ രചന, ഉപന്യാസരചന, കടങ്കഥ മത്സരം, ചിത്രരചന, സാഹിത്യ ക്വിസ് അമ്മമാർക്ക് എന്നിങ്ങനെ മത്സരം സംഘടിപ്പിക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli