Trending

പരിസ്ഥിതി ദിനത്തിൽ ഗ്രീൻ വാക് നൊപ്പം കല്പവൃക്ഷം നട്ട് പിടിപ്പിച്ച് എൻഎസ്എസ് വളണ്ടിയർമാർ.



കൊടിയത്തൂർ: ലോക പരിസ്ഥി ദിനത്തിൻ്റെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രീൻ വാക് സംഘടിപ്പിച്ചു. “പച്ച മരങ്ങൾക്കൊപ്പം പച്ച മനസ്സുകൾ” എന്ന സന്ദേശവുമായാണ് വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവൽക്കരണ റാലി നടത്തിയത്.


ഭാവി തലമുറയെ പരിസ്ഥിതി സൗഹൃദ ജീവിത ശൈലി ശീലമാക്കാൻ പ്രാപ്തരാക്കുക, വിദ്യാർഥികളിൽ സാമൂഹിക ഉത്തരവാദിത്ത ബോധം വളർത്തുക, പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗ്രീൻ വാക്ക് സംഘടിപ്പിച്ചത്.

സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ഗ്രീൻ വാകിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള പ്ലക്കാടുകൾ പ്രദർശിപ്പിച്ചു
ഗ്രീൻ വാക്ക് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യ ഷിബു ഫ്ലാഗ് ഓഫ് ചെയ്തു. 

പിടിഎ പ്രസിഡണ്ട് ഫസൽ ബാബു, പി ടി എ വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടി, പ്രിൻസിപ്പൽ എം എസ് ബിജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലിം, ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, സി പി സഹിർ, ലുക്മാൻ കെ, ഉബൈദുള്ള, ഷഹർബാൻ കോട്ട, ജംഷിത പി സി, വളണ്ടിയർമാരായ മിൻഹാൽ, തമന്ന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli