Trending

പരിസ്ഥിതി ദിനം ആഘോഷിച്ചു.



കൊടിയത്തൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ അവബോധ പാഠങ്ങൾ പകർന്നു നൽകി സൗത്ത് കൊടിയത്തൂർ സ്കൂൾ കൂട്ടുകാർ. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന പ്രമേയമുയർത്തിപ്പിടിച്ച് ഈ വർഷം നടക്കുന്ന പരിസ്ഥിതി ദിന ആചരണ ആഘോഷങ്ങളുടെ ഭാഗമായാണ് വിദ്യാർത്ഥികൾ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിത്യസ്തങ്ങളായ പരിപാടികൾ ആവിഷ്കരിച്ചത്.

കാർബൺ ന്യൂട്രോ തൈകൾ നടൽ, ഒരു ചെടി തരൂ ഒരു ആരാമം നൽകാം, പേപ്പർ ബാഗ് നിർമ്മാണം, വീടുകളിൽ തുണിസഞ്ചി വിതരണം
പരിസ്ഥിതി ക്വിസ്, ചിത്രരചനാ മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം, പ്രദർശനം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് കൂട്ടുകാർ ഒരുക്കിയത്.

ദിനാചരണ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് സി.ടി കുഞ്ഞോയി നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ പി.പി മമ്മദ്കുട്ടി മാസ്റ്റർ, സി.കെ അഹമ്മദ് ബഷീർ, വി. ശ്രീജിത്, കെ ശാഹുൽ ഹമീദ്, കെ.കെ സകരിയ്യ, വി ഹസീന തുടങ്ങിയവർ സംസാരിച്ചു. ഋതിക്, എം അബ്ദുൽ നസീർ, ശബാന ആമി നക്കുട്ടി, വി ഷറീന, അഞ്ചു പർവീൻ തുടങ്ങിയർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli