Trending

വായിക്കുക, സമ്മാനിക്കുക: വായനാ ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി എൻ.എസ്.എസ് വളണ്ടിയർമാർ.



വായിക്കാം സമ്മാനിക്കാം വായനാദിനത്തിൽ എൻഎസ്എസ് വിദ്യാർത്ഥികൾ പുസ്തകങ്ങൾ സമ്മാനിച്ചപ്പോൾ.

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "വായിക്കുക സമ്മാനിക്കുക" പദ്ധതിക്ക് തുടക്കമായി.

എല്ലാവർക്കും മികച്ച വായന അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ ഓരോ എൻഎസ്എസ് വളണ്ടിയറും അവരവർ വായിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട പുസ്തകം തന്റെ സുഹൃത്തിന് സമ്മാനിക്കുകയും ആ സുഹൃത്ത് വായിച്ചതിനുശേഷം മറ്റൊരാൾക്ക് കൈമാറുകയും ചെയ്യുന്നു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് പരിപാടി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ എംഎസ് ബിജു നിർവഹിച്ചു.

ചടങ്ങിൽ പ്രോഗ്രാം ഓഫീസർ കെ.ടി സലീം, അധ്യാപകരായ ഇർഷാദ് ഖാൻ, സഹീർ, സെബാസ്റ്റ്യൻ, വളണ്ടിയർമാരായ മിൻഹാൽ, നസീം തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli