കൊടിയത്തൂർ: വേനലവധിയിലെ കളിയാവങ്ങൾക്ക് തൽക്കാലം വിരാമമിട്ട് പുതിയ അധ്യയന വർഷത്തിൽ അക്ഷര മുറ്റത്തെത്തിയ മുഴുവൻ കുട്ടികൾക്കും സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിലെ പ്രവേശനോൽത്സവം മികവാർന്ന അനുഭവമായി മാറി. അച്ഛനമ്മമാരുടെയും ഉറ്റവരുടെയും കൈപിടിച്ച് ഏറെ കൗതുകത്തോടെ വിദ്യാലയ മുറ്റത്തെത്തിയ നവാഗതർക്ക് പ്ലാസ്റ്റിക് മുക്ത അലങ്കാര കളർ ഉത്സവങ്ങൾ കൊണ്ട് വരവേറ്റത് പുതുമയോടൊപ്പം പരിസ്ഥിതി സൗഹൃദ മാതൃക കൂടിയായി മാറി.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ വർഷത്തിൽ സാമൂഹിക അപചയങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം, ലഹരിക്കെതിരെയുള്ള
സംഗീത ശില്പത്തിലൂടെ മനുഷ്യന് ഹാനികരമാ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയായി മാറി. ഒന്നാം തരത്തിൽ ഒന്നാമതാകാൻ പ്രവേശനോത്സവച്ചടങ്ങ്
പി.ടി.എ പ്രസിഡണ്ട് സി.ടി കുഞ്ഞോയിയുടെ അധ്യക്ഷതയിൽ പുതുതായി ചാർജെടുത്ത പ്രഥമാധ്യാപകൻ പി.പി മമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.
പി.സി മുജീബ് റഹിമാൻ, വി.വി നൗഷാദ്, അഹമ്മദ് ബഷീർ സി.കെ എന്നിവർ സംസാരിച്ചു. ലഹരിക്കെ തിരെയുള്ള ബോധവത്കരണ സംഗീത ശില്പം വിദ്യാർത്ഥികളായ ആർദ്ര, ഫറ ഖദീജ, ഫാതിമ ശിഫ, ആയിശ യുംന തുടങ്ങിയ വിദ്യാർത്ഥികൾ നേതൃത്വം നൽകി.
Tags:
EDUCATION