പന്നിക്കോട് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന ധന്യ ബാബുരാജിനെ വെല്‍ഫെയര്‍ പാര്‍ട്ടി മാടാമ്പി യൂനിറ്റ് കണ്‍വെന്‍ഷനില്‍ യൂനിറ്റ് പ്രസിഡന്റ് ഗിരിജ മാടാമ്പി ഹാരാര്‍പ്പണം നടത്തുന്നു.
തോട്ടുമുക്കം: കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് കൊടിയത്തൂരില്‍ വികസനക്കുതിപ്പിന് നേതൃത്വം നല്‍കിയ യുഡിഎഫ് സാരഥികളെ വിജയിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മാടാമ്പി യൂനിറ്റ് കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാലില്‍ അബ്ദു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഗിരിജ മാടാമ്പി അധ്യക്ഷത വഹിച്ചു.
കുന്നമംഗലം ബ്ലോക്ക് പന്നിക്കോട് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന ധന്യ ബാബുരാജ്, പള്ളിത്താഴെ ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ഷൈനി വിജയന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സാലിം ജീറോഡ്, ഭാര്‍ഗവി, ബിയ്യക്കുട്ടി തോട്ടുമുക്കം, വേലായുധന്‍, രാജന്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ.2 : പള്ളിത്താഴെ ആറാം വാര്‍ഡില്‍നിന്നും മത്സരിക്കുന്ന ഷൈനി വിജയനെ വെല്‍ഫെയര്‍ പാര്‍ട്ടി മാടാമ്പി യൂനിറ്റ് കണ്‍വെന്‍ഷനില്‍ ഭാര്‍ഗ്ഗവി വേലായുധന്‍ ഹാരാര്‍പ്പണം നടത്തുന്നു.
Tags:
KODIYATHUR
