ചെറുവാടി: ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന പേരിൽ കൊടിയത്തൂർ മേഖല സുരക്ഷാ പാലിയേറ്റിവ് സൊസൈറ്റിയും വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന കൊളക്കാടൻ ഗുലാം ഹുസൈൻ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിക്കും മുക്കം ഹയർ സെക്കണ്ടറി സ്കൂൾ നൽകുന്ന വിന്നേഴ്‌സ് പ്രൈസ് മണിക്കും ചക്കിട്ടുകണ്ടി ആലിക്കുട്ടി മെമ്മോറിയൽ റണ്ണർ അപ്പ് ട്രോഫിക്കും കൊളക്കാടൻ മജീദ് മെമ്മോറിയൽ റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടിയുള്ള ഒന്നാമത് പൊറായിൽ ബീരാൻ ഹാജി മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ മലബാറിലെ കരുത്തുറ്റ കളിക്കാരുമായെത്തി പ്രഗത്ഭ ടീമുകളെ പരാജയപ്പെടുത്തി അവസാന റൗണ്ടിലെത്തിയ അരുണോദയം കുനിയിലും ടൗൺ ടീം മുരിങ്ങംപുറായിയും തമ്മിൽ ഇന്ന് ഫൈനലിൽ ഏറ്റുമുട്ടും.
വൈകുന്നേരം 8.30ന് ആരംഭിക്കുന്ന ഫൈനൽ പോരാട്ടത്തിന്റെ കിക്ക് ഓഫ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും മുൻനിര താരം ഇന്ത്യൻ മറഡോണ എന്നറിയപ്പെട്ട ആസിഫ് സഹീർ നിർവ്വഹിക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഫൈനൽ പോരാട്ടത്തിന് അതിഥികളായെത്തും.
Tags:
SPORTS