Trending

സീതി സാഹിബ് ലൈബ്രറിയിൽ വായനാ കളരി നടത്തി.



കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശ പ്രകാരം "മലയാളം പഠിക്കാം, വായനയെ വരവേൽക്കാം" എന്ന പരിപാടിയുടെ ഭാഗമായി കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായനാക്കളരി നടത്തി. സീതി സാഹിബ്‌ കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി. പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ നസ്റുള്ള മാസ്റ്റർ അധ്യക്ഷനായി. പി.സി അബൂബക്കർ മാസ്റ്റർ വായനാക്കളരിയിൽ ക്ലാസ്സ് നയിച്ചു.


വായനാ കളരിയുടെ രണ്ടാം ദിവസം ലൈബ്രറി പ്രസിഡന്റ് പിസി അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ ലൈബ്രറി രക്ഷാധികാരി എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജി റഷീദ് മാസ്റ്റർ ക്ലാസ് നയിച്ചു. വായനാക്കളരിയുടെ മൂന്നാം ദിവസം ലൈബ്രറി വനിതാ വേദിയുടെ സെക്രട്ടറി ഹസ്ന ജാസ്മിന്റെ അധ്യക്ഷതയിൽ പി.സി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


സജ്ന കൊടിയത്തൂർ, നിസാം കാരശ്ശേരി എന്നിവർ ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി പി അബ്ദുറഹ്മാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, വനിതാ വേദി ഭാരവാഹികളായ ശരീഫ കൊയപ്പത്തൊടി, സുഹൈല എൻ, സാജിത സി.പി, ഫാത്തിമ കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.


വായന കളരിയുടെ നാലാം ദിവസം വനിതാ വേദി പ്രസിഡന്റ് എൻ.വി ശരീഫയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ മുക്കം നേതൃസമിതി കൺവീനർ ബി. ആലിഹസൻ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.വി അബ്ദുസ്സലാം മാസ്റ്റർ ക്ലാസ് നയിച്ചു.

വി റഷീദ് മാസ്റ്റർ, മൂസ തറമ്മൽ, ഖൈറുന്നിസ സി.പി, ജുറൈന പി.പി, ഫൗസിയ അബ്ദുള്ള, സൽമ അഷ്റഫ് കണക്കഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli