ചെറുവാടി ഗവ: ഹയർ സെക്കൻഡൻറി സ്കൂൾ അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. ഈ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിലും 100% വിജയം നേടി നാടിന് അഭിമാനമായിരിക്കുകയാണ്. മലയോര ഗ്രാമത്തിൽ 100% വിജയം നേടുന്ന ഗവ: സ്കൂൾ എന്ന ചരിത്രം തന്നെയാണ് തുടർക്കഥയാകുന്നത്.
സാധാരണക്കാരായ രക്ഷിതാക്കളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ ഈ വർഷം 18 പേരാണ് ഫുൾ എപ്ലസ് കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷങ്ങളിലും മികച്ച വിജയം വിദ്യാലയം നേടിയിരുന്നു.
കലാ കായിക മറ്റ് മത്സര പരീക്ഷകളിലും ജില്ല, സംസ്ഥാന തലത്തിൽ ചെറുവാടിയിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്.
എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എൻ.എം.എസ് തുടങ്ങിയ സ്ക്കോളർഷിപ്പ് പരീക്ഷകളിലും മികവാർന്ന വിജയം ഇവിടത്തെ കുട്ടികൾ നേടിയിട്ടുണ്ട്.
ചിട്ടയായ പഠനം, പിന്തുണ, ഓരോ കുട്ടിയേയും അറിഞ്ഞുള്ള ഇടപെടൽ എന്നിവ വിദ്യാലയത്തിൻ്റെ വിജയത്തിന് കാരണമാണ്. ഗ്രേസ് മാർക്കിൻ്റെ പിന്തുണയില്ലാതെയാണ്. ഭൂരിപക്ഷം കുട്ടികളും ഫുൾ എപ്ലസ് നേടുന്നത്.
രക്ഷിതാക്കൾ, പി ടി എ, എം പി ടി എ, എസ് എം സി എന്നിവ അധ്യാപകരോട് ചേർന്ന് നിന്നാണ് ഓരോ വർഷവും വിദ്യാലയത്തെ മികവിൻ്റെ, വിജയത്തിൻ്റെ കേന്ദ്രമാക്കുന്നത്.
Tags:
EDUCATION