കെ.എ.ടി.എഫ് 2025- 26 (കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ) മെമ്പർഷിപ്പ് ക്യാമ്പയിൻ കോഴിക്കോട് റവന്യു ജില്ലാതല ഉദ്ഘാടനം മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ വയനാട് കോഴിക്കോട് റവന്യു ജില്ല പ്രസിഡണ്ട് പി.കെ അബ്ദുൽ ഹഖീമിന് നൽകി നിർവ്വഹിച്ചു.
സംസ്ഥാന ഓർഗനൈസ് സെക്രട്ടറി നൗഷാദ് കോപ്പിലാൻ, ജില്ല ജന : സെക്രട്ടറി റഫീഖ് എം.കെ, ജില്ല ട്രഷറർ സൽമാൻ ഐ, അബ്ദുൽ ലത്തീഫ് കെ, അബ്ദുറഹീം എ, മൻസൂർ ബാലുശ്ശേരി, നൂറുദ്ധീൻ, സാജിദ് സി.കെ, വനിതാ വിംഗ് ഭാരവാഹികളായ നസീമ എം.കെ, ഷമീന എൻ.കെ തുടങ്ങിയവർ പങ്കെടുത്തു.
Tags:
KOZHIKODE