ചുള്ളിക്കാപറമ്പ്: സ: അഴീക്കോടൻ വായന ശാലയുടെ നേതൃത്വത്തിൽ ജില്ലാതല ചിത്ര രചനാ മത്സരം നാളെ (തിങ്കൾ) രാവിലെ 9:30ന് ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.
മത്സരം വിവിധ വിഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുള്ളതാണ്.
നഴ്സറി/എൽ.പി. വിഭാഗങ്ങൾക്കായി ക്രയോൺസ്, യു.പി/എച്ച്.എസ്/ എച്ച്.എസ്.എസ് വിഭാഗങ്ങൾക്കായി വാട്ടർ കളർ ആണ് ഉപയോഗിക്കേണ്ടത്.
വരയ്ക്കാനുള്ള പേപ്പർ/ക്യാൻവാസ് സംഘാടകർ നൽകുന്നതായിരിക്കുമ്പോൾ, മറ്റു ആവശ്യമായ ഉപകരണങ്ങൾ കുട്ടികൾ സ്വയം കൊണ്ടുവരേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അന്നേദിവസം നേരിട്ട് എത്തിച്ചേരേണ്ടതാണെന്നും, കൂടുതൽ വിവരങ്ങൾക്ക് 9633236764 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.
Tags:
KODIYATHUR
