Trending

ഇ.എൻ അബ്ദുല്ല മൗലവിയെ അനുസ്മരിച്ചു.



ചേന്ദമംഗല്ലൂർ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ ഇ.എൻ അബ്ദുല്ല മൗലവി അനുസ്മരണ ചടങ്ങ് ജമാഅത്തെ ഇസ് ലാമി ദേശീയ ശൂറ അംഗവും മുൻ കേരള അമീറുമായ എം ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.


മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ്, വി.പി ബഷീർ, വി.പി ഷൗക്കത്തലി, ഇ.എൻ ഇബ്രാഹിം മൗലവി, കെ.പി അഹമ്മദ് കുട്ടി,വി.പി ഹമീദ്, ടി അബ്ദുല്ല, സി.കെ നാഗൻ, അമീൻ ജൗഹർ, അസ് ലം ചെറുവാടി, ഡോ. വി ജലീൽ, ജയരാജൻ പൈമ്പാലപ്പുറത്ത്, എൻ സുലൈമാൻ, ഒ ശരീഫുദ്ദീൻ, സൈഫുദ്ദീൻ പൊറ്റശേരി എന്നിവർ സംസാരിച്ചു.

ചേന്ദമംഗലൂർ ഒതയമംഗലം മഹല്ല് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ നേതൃത്വം നൽകി.

ഒതയമംഗലം മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ സുബൈർ സ്വാഗതവും കെ.സി മുഹമ്മദലി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli