ചെറുവാടി: കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി പഞ്ചായത്ത് എസ്.ടി.യു കമ്മിറ്റി ചുള്ളിക്കാപറമ്പിൽ നടത്തിയ തൊഴിലാളി സംഗമം പ്രവർത്തക പങ്കാളിത്തം കൊണ്ട് അവിസ്മരണീയമായി. കൊടിഞ്ഞിപ്പുറത്ത് ഖാദർ സാഹിബ് പ്ലേസിൽ നടന്ന സംഗമം എസ്.ടി.യു സ്റ്റേറ്റ് പ്രസിഡണ്ട് അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.ടി ഷാബൂസ് അഹമ്മദ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര - സംസ്ഥാന സർക്കാരുടെ ജനദ്രോഹ നയങ്ങൾ തിരുത്തിക്കാൻ തൊഴിലാളി ഐക്യം കൂടുതൽ ശക്തമാകണമെന്ന് റഹ്മത്തുള്ള അഭിപ്രായപെട്ടു. വിശ്രമ ജീവിതത്തിൽ കൈത്താങ്ങാവുന്ന ക്ഷേമ നിധികളിൽ അംഗമായി തൊഴിലാളികൾ
ഇതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എൻ.കെ.സി ബഷീർ മുഖ്യ പ്രഭാഷണം നടത്തി. ലുഖ്മാൻ അരീക്കോട് വിഷയാവതരണം നടത്തി. മെയ് 19 ന് നടക്കുന്ന പഞ്ചായത്ത് ലീഗ് സമ്മേളനം വിജയിപ്പിക്കാൻ സംഗമം തീരുമാനിച്ചു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എൻ.കെ അഷ്‌റഫ് സമ്മേളന വിശദീകരണം നടത്തി. കെ.വി അബ്ദുറഹ്മാൻ, മണ്ഡലം എസ്.ടി.യു ജനറൽ സെക്രട്ടറി എ.കെ മുസ്തഫ, വൈസ് പ്രസിഡണ്ട് മുനീർ മുത്താലം, വൈത്തല അബൂബക്കർ, എസ്.എ നാസർ പ്രസംഗിച്ചു.
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ്, വൈസ് പ്രസിഡണ്ടുമാരായ പുതുക്കുടി മജീദ്, കെ.പി അബ്ദുറഹ്മാൻ, ഖത്തർ കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് ഇ.എ നാസർ, പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി മജീദ് മൂലത്ത്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വി.പി.എ ജലീൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, പി.പി ഉണ്ണിക്കമ്മു, പി.കെ ബഷീർ, എൻ ജമാൽ, ഇ.എ ജബ്ബാർ, ടി.ടി അബ്ദുറഹ്മാൻ, മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി, എം.ടി റിയാസ്, കെ.വി നിയാസ്, ഷാജുറഹ്മാൻ പഴമ്പറമ്പ്, സി.കെ റസാക്ക്, ഇ കുഞ്ഞിമായിൻ, സലാം ചാലിൽ, എം.എം മുഹമ്മദ് മാസ്റ്റർ, അഹമ്മദ് തൊട്ടിമ്മൽ, കെ.സി റഷീദ് സംബന്ധിച്ചു.
പഞ്ചായത്ത് എസ്.ടി.യു ജനറൽ സെക്രട്ടറി ഷരീഫ് അക്കരപ്പറമ്പിൽ സ്വാഗതവും പ്രസിഡണ്ട് മൊയ്തീൻ പുത്തലത്ത് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR