Trending

ഹജ്ജിന് പോകുന്ന വ്യാപാരികൾക്ക് യാത്രയപ്പ് നൽകി.



കൊടിയത്തൂർ: ഈ വർഷം ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോകുന്ന അംഗങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തുർ യൂണിറ്റ് യാത്രയപ്പ് നൽകി. പ്രസിഡൻ്റ് ശരിഫ് അമ്പലക്കണ്ടി അദ്ധ്യക്ഷനായ യാത്രയപ്പിൻ്റെ ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ ടി.കെ അബുബക്കർ മാസ്റ്റർ ഹജ്ജ് അനുഭവം പങ്ക് വെച്ചുകൊണ്ട് നിർവ്വഹിച്ചു.

മഹല്ല് ഖാസി എം.എ അബ്ദുസലാം മാസ്റ്റർ പഠന ക്ലാസെടുത്തു. അബ്ദു സമദ് കണ്ണാട്ടിൽ, നിസാർ കൊളായി, വി.കെ ആലികുട്ടി, പി.എം നാസർ മാസ്റ്റർ, ഇ മായിൻ മാസ്റ്റർ, സി.പി മുഹമ്മദ് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. 

യാത്ര പോകുന്ന അബ്ദുൽ ലത്തിഫ് പുൽപ്പറമ്പിൽ, എച്ച്.എസ്.ടി അബ്ദു റഹിമാൻ, ഹാറുൻ പള്ളിത്തൊടിക എന്നിവർ മറുപടി പ്രസംഗം നടത്തി. ജനറൽ സിക്രട്ടറി ടി.കെ അനിഫ സ്വാഗതവും ട്രഷറർ എം.പി ഉബൈദ് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli