Trending

കർഷകർക്കാശ്വാസം; നടക്കൽ തോട് ശുചീകരിച്ചു.



കൊടിയത്തൂർ: കാരക്കുറ്റി - നടക്കൽ - കുറ്റിപ്പൊയിൽ തോട് ശുചീകരിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് തോടിൻ്റെ ഒരു ഭാഗം കലുങ്കിനോട് ചേർന്ന് ശുചീകരിച്ചത്. നിലവിൽ മുകൾ ഭാഗത്ത് നിന്നും കല്ലും മണ്ണും ചപ്പുചവറുകളുമൊലിച്ചെത്തി സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്ന അവസ്ഥയായിരുന്നു.


വെള്ളം കെട്ടി നിൽക്കുന്നത് സമീപത്തെ കിണറുകൾ കലങ്ങുന്നതിനും വയലുകളിലേക്ക് കൂടുതൽ വെള്ളം ഒലിച്ചിറങ്ങി കൃഷി ചെയ്യുന്നതിനും തടസ്സമായിരുന്നു. ഈ സാഹചര്യത്തിലാണ് വാർഡ് മെമ്പർ വി. ഷംലൂലത്തിൻ്റെ നേതൃത്വത്തിൽ തോട് ശുചീകരിച്ചത്.

നിലവിൽ 4 കിലോമീറ്ററിലധികം ദൂരമുള്ള തോട് നവീകരിച്ചാൽ അത് നൂറ് കണക്കിന് കർഷകർക്ക് ആശ്വാസമാവുമെന്നും എന്നാൽ വലിയ ഫണ്ട് ആവശ്യമായതിനാൽ എം.എൽ.എയും സംസ്ഥാന സർക്കാരും മുൻകൈ എടുത്ത് തുക അനുവദിക്കണമെന്നും എങ്കിലേ പ്രശ്നത്തിന് ശാശ്വത പരിഹാരമാവൂ എന്നും വാർഡ് മെമ്പർ വി.ഷംലൂലത്ത് പറഞ്ഞു.  

2 ഭാഗത്തും തോട് കെട്ടി ഉയർത്തി ആഴം കൂട്ടി തോട് സംരക്ഷിക്കാനാണ് നടപടി വേണ്ടതെന്നും മെമ്പർ പറഞ്ഞു. അഹമ്മദ് കുട്ടി പുളക്ക തൊടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ചിത്രം: തോട് ശുചീകരിച്ച ശേഷം.

2: തോട് ശുചീകരണത്തിന് മുമ്പ്
Previous Post Next Post
Italian Trulli
Italian Trulli