ചെറുവാടി: സുരക്ഷ പാലിയേറ്റീവ് കൊടിയത്തൂർ മേഖലാ കമ്മിറ്റിയും വ്യാപാരി വ്യവസായ സമിതി ചെറുവാടി യൂണിറ്റും സംയുക്തമായി ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ മേളയുടെ വിളംബരം ചുള്ളിക്കപ്പറമ്പിൽ നടന്നു. മുക്കം എസ് ഐ. കെ വി വൈശാഖ് പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. സുരക്ഷാമേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി.
സിദ്ദീഖ് പുറായിൽ മുഖ്യാതിഥിയായി. മെയ് അഞ്ചു തൊട്ട് 13 വരെയാണ് ഫുട്ബോൾ ടൂർണ്ണമെന്റ്. എല്ലാ ദിവസവും ലഹരിക്കെതിരെ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ സാംസ്കാരിക പരിപാടികളും ഉണ്ടാകും.
ഇ രമേശ് ബാബു, ഷക്കീബ് കൊളക്കാടൻ, ശരീഫ് അക്കരപ്പറമ്പ്, കെ ടി ലത്തീഫ്, കെ പി ചന്ദ്രൻ, അസീസ് കുന്നത്ത്, വി സി അച്യുതൻ, എൻ രവീന്ദ്രകുമാർ എന്നിവർ സംസാരിച്ചു. വി വി നൗഷാദ് സ്വാഗതവും ശരീഫ് നടുവത്ത് നന്ദിയും പറഞ്ഞു.
Tags:
SPORTS

