Trending

സി.പി.ഐ കൊടിയത്തൂർ ലോക്കൽ സമ്മേളനം സമാപിച്ചു.



കൊടിയത്തൂർ: ഇന്നലെ തോട്ടുമുക്കത്ത് പ്രകടനവും പൊതു സമ്മേളനത്തോടെയും ആരംഭിച്ച സി.പി.ഐ കൊടിയത്തൂർ ലോക്കൽ സമ്മേളനം കരിക്കാട് പ്രത്യകം സജ്ജമാക്കിയ സ: സത്താർ കൊളക്കാടൻ്റെയും സണ്ണി മാസ്റ്ററുടെയും നഗറിൽ പ്രതിനിധി സമ്മേളനത്തോടെ ഇന്നലെ സമാപിച്ചു.

മുതിർന്ന വനിതാ നേതാവ് ഡെയ്സി ജോസ് പതാക ഉയർത്തി ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു ഇത്ഘടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി.എ സെബാസ്റ്റ്യൻ, മണ്ഡലം സെക്രട്ടറി ഷാജികുമാർ തുടങ്ങിവർ അഭിവാദ്യങ്ങൾ അർപിച്ച് പ്രസംഗിച്ചു.

അൽഫോൻസ ബിജു രക്തസാക്ഷി പ്രമേയവും അസീസ് കുന്നത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി വി.കെ അബൂക്കർ (സെക്രട്ടറി), എം.കെ ഉണ്ണിക്കോയ (അസി സെക്രട്ടറി) യായും തിരഞ്ഞെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli