കൊടിയത്തൂർ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ഈ വർഷം പരിഷ്കരിച്ച പുതിയ പാഠ്യപദ്ധതിക്ക് വിദ്യാഭ്യാസ വിചക്ഷണരുടെ നിലക്കാത്ത അഭിനന്ദന പ്രവാഹമാണെന്ന് സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ പറഞ്ഞു.
ചുള്ളിക്കാപറമ്പ് ഹിദായത്തുൽ മുസ്ലിമീൻ മദ്രസയിൽ വെച്ച് എസ്.കെ.ജെ.എം ചെറുവാടി റെയിഞ്ച് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റൈഞ്ച് ട്രഷറർ മൊയ്തീൻ പുത്തലത്ത് അധ്യക്ഷനായി. ഒ.സി അബ്ദുറഹ്മാൻ ബാഖവി, മനാസ് ഫൈസി, വി.പി കുഞ്ഞി മുഹമ്മദ് ഫൈസി, ജമാലുദ്ദീൻ റഹ്മാനി, ഹുസൈൻ കൊന്നാലത്ത് പ്രസംഗിച്ചു.
Tags:
KODIYATHUR
