Trending

എം.ജി.എം ദശദിന മോറൽഹട്ട് 2025 മുക്കത്ത് ആരംഭിച്ചു.



മുക്കം: മുസ്ലിം ഗേൾസ് മുവ്മെന്റും, ഐ ജി എം ഉം സംയുക്തമായി ഈ വർഷം എസ്.എസ്.എൽ.സി പരിക്ഷയെഴുതിയ പെൺകുട്ടികൾക്കായി നടത്തുന്ന ദശദിന മോറൽ ഹട്ട് ക്യാമ്പിന് മുക്കം ഇസ്ലാഹീ സെന്ററിൽ തുടക്കമായി. മുക്കം മുൻസിൽപ്പാലിറ്റി ചെയർമാൻ പി.ടി ബാബു മോറൽ ഹട്ട് ഉദ്ഘാടനം ചെയ്തു.


സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ നാം നേടുന്ന ഏത് വിദ്യാഭാസ നേട്ടങ്ങളും സമൂഹത്തിന്റെ ഗുണപരമായ പുരോഗതിക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് ചെയർമാൻ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.

എം.ജി.എം മുക്കം മണ്ഡലം പ്രസിഡന്റ് ഷക്കീല ചേന്ദമംഗല്ലൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഐ ജി എം ജില്ലാ സെക്രട്ടറി നജ ഫാത്തിമ, കെ.എൻ.എം പ്രസിഡന്റ് ആസാദ് മാസ്റ്റർ, ഐ.എസ്.എം സെക്രട്ടറി സാദിഖ് കൂളിമാട്, എം.എസ്.എം മുക്കം മണ്ഡലം പ്രസിഡന്റ് മുബാരിസ് എൻ.കെ, പി.സി അബ്ദുറഹിമാൻ, നജ ഫാത്തിമ എന്നിവർ സംസാരിച്ചു.

തുടർ ദിവസങ്ങളിൽ ഖുർആർ, പ്രവാക ചര്യ, കരിയർഗൈഡൻസ്, വ്യക്തിത്വ വികസനം, പാചകം, പഠന യാത്ര, ലഹരി വിരുദ്ധ ജാഥ, ഒറിഗാമി തുടങ്ങി പരിപാടികൾ നടക്കുന്നതാണ്.
Previous Post Next Post
Italian Trulli
Italian Trulli