കട്ടാങ്ങൽ: എസ് സി വിഭാഗം വയോജനങ്ങൾക്ക് വിതരണത്തിനായി
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം ഇറക്കി വെച്ച കട്ടിലുകൾ അനാഥമായതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തി.
കട്ടിൽ വിതരണം ചെയ്യേണ്ട ചുമതയുള്ള അസിസ്റ്റന്റ് സെക്രട്ടറി ദിവസങ്ങളോളമായി ലീവായതിനാൽ സാധരണക്കാർക്ക് ലഭിക്കേണ്ട പല സർട്ടിഫിക്കറ്റുകളും ലഭിക്കാതെ ജനം പ്രയാസമനുഭവിക്കുകയാണെന്നും അംഗങ്ങൾ ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡണ്ടോ മറ്റോ യാതൊരു ഇടപെടലും നടത്താത്തത് വാർഡ് വിഭജനം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നടത്തി കൊടുത്തതിനുള്ള പ്രത്യുപകാരമാണ് യു.ഡി.എഫ് മെമ്പർമാർ ആരോപിച്ചു. പദ്ധതി നിർവ്വഹണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന പഞ്ചായത്താണ് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് സമരം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.ടി അബ്ദുറഹിമാൻ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ കളൻതോട്, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട്, ശിവദാസൻ ബംഗ്ലാവിൽ, ഫസീല സലീം എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR

