സമാപന സമ്മേളനം ഡോക്ടർ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു.
ചെറുവാടി: പൊറ്റമ്മലിൽ 67 വർഷമായി പ്രവർത്തിച്ചു വരുന്ന മിശ്കാത്തുൽ ഹുദാ മദ്രസയുടെ രണ്ടു ദിവസത്തെ വാർഷിക സമ്മേളനം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ഉദ്ഘാടന സമ്മേളനം, ശ്രദ്ധേയമായ എക്സിബിഷൻ, വനിതാ സംഗമം, പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമം, തസ്കിയ വേദി, കലാവിരുന്ന്, ഇവയെല്ലാം വാർഷിക സമ്മേളനത്തിന് മാറ്റു കൂട്ടി.
അധ്യാപക പൂർവ്വ വിദ്യാർത്ഥി സമ്മേളനം ഗ്രന്ഥകാരൻ സാജിദ് പുതിയോട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
സമാപന സമ്മേളനം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം യൂണിറ്റ് പ്രസിഡണ്ട് കെ മുഹമ്മദ് ബഷീർ മാസ്റ്റർ അധ്യക്ഷം വഹിച്ചു. പ്രധാനാദ്ധ്യാപകൻ കെ കെ ബഷീർ ദാരിമി ആമുഖഭാഷണം നടത്തി.
വനിതാ സംഗമത്തിൽ നബീലാ കുനിയിൽ മുഖ്യ പ്രഭാഷണം നടത്തുന്നു.
ബ്ലോക്ക് മെമ്പർ അഡ്വ: സൂഫിയാൻ, കെ.എൻ.എം മണ്ഡലം പ്രസിഡണ്ട് എം അഹമ്മദ് കുട്ടി മദനി, കോവൂർ അബ്ദുല്ലത്തീഫ് മാസ്റ്റർ എന്നിവർ പ്രഭാഷണം നടത്തി. കെ.എന്‍.എം മണ്ഡലം സെക്രട്ടറി ഇ. ഹമീദ് മാസ്റ്റർ, മുള്ളമ്മടക്കൽ ജുമാ മസ്ജിദ് സെക്രട്ടറി ഹബീബലി പുളിക്കൽ, ഖത്തീബ് മജീദ് കുവൈത്തി, മുഹമ്മദ് മോൻ, റഹീം മാസ്റ്റർ ചാലിയം, കോംപ്ലക്സ് സെക്രട്ടറി ദാവൂദ് കക്കാട്, അബ്ദു പുറായിക്കണ്ടി, നജീബ് വാപ്പാട്ട്, സി അബ്ദുൽ കരീം മാസ്റ്റർ എന്നിവർ സംസാരിച്ചു.
മുഹമ്മദ് ബംഗാളത്ത്, ഷുഹൈബ് കൊട്ടുപ്പുറത്ത്, എ.സി മൊയ്തീൻ, മൂസാ ഹാജി പുതിയോട്ടിൽ, ഇസ്മായിൽ കുട്ടി മദനി, അഷ്റഫ് കൊട്ടു പുറത്ത് എന്നിവർ പ്രോസീഡിയം നിയന്ത്രിച്ചു. എക്സിബിഷന് നേതൃത്വം നൽകിയ ചാലിയം അബ്ദുറഹീം മാസ്റ്റർക്കും, അധ്യാപകർക്കും പൂർവ്വ വിദ്യാർത്ഥികൾ സ്നേഹോപഹാരം നൽകി. പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം നജ്മുദ്ദീൻ പുതിയോട്ടിലിന്റെ അധ്യക്ഷതയിൽ എഴുത്തുകാരൻ സാജിദ് പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു.
ബാദുഷ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് അബ്ദുൽ കരീം, ഡോ: ഒ.സി അബ്ദുൽ കരീം, അബ്ദു പി.വി, ഇഖ്ബാൽ മണക്കാട്, മിൻസർ മാസ്റ്റർ, അൻസാരി പുവ്വൻചാലിൽ, അബ്ദുൽ മജീദ് കുന്നത്ത്, ഷഹദ് കെ ടി തുടങ്ങിയവർ പങ്കെടുത്തു. കെ.എൻ.എം ജില്ലാ വിദ്യാഭ്യാസ കൺവീനർ ഷബീർ കൊടിയത്തൂർ തസ്കിയ ഭാഷണം നടത്തി. വനിതാ സംഗമത്തിൽ സനിയ നെച്ചിക്കാട്ടിലിന്റെ അധ്യക്ഷതയിൽ കെ.ടി സഫിയ ഉദ്ഘാടനം ചെയ്തു. നബീല കുനിയിൽ മുഖ്യപ്രഭാഷണം നടത്തി.
എംജിഎം മണ്ഡലം സെക്രട്ടറി ഇ. മൈമൂന ടീച്ചർ, പി. ഖൈറുന്നിസ ടീച്ചർ, ബുഷ്റ സി വി, ടി കെ ഫൗസിയ, കെ ടി ആമിന ടീച്ചർ, കെ ടി സഫിയ ടീച്ചർ എന്നിവർ പങ്കെടുത്തു. നേരത്തെ നടന്ന ഉദ്ഘാടന സമ്മേളനം കെ എൻ എം.വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം ടി അബ്ദുസമദ് സുല്ലമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബംഗാളത്ത് അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, റഫീഖ് കൊടിയത്തൂർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. വിദ്യാർത്ഥികൾ മികവാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
Tags:
EDUCATION


