കൊടിയത്തൂർ: 'നമ്മൾ ജീവിക്കുക ഒരു ആശയത്തിന് വേണ്ടി' എന്ന പ്രമേയത്തിൽ നടക്കുന്ന എസ്.വൈ.എസ് അറുപത്തി രണ്ടാമത് സ്ഥാപക ദിനം സൗത്ത് കൊടിയത്തൂർ യൂണിറ്റിൽ സമുചിതമായി ആചരിച്ചു. കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയംഗം കെ.എ നാസർ മാസ്റ്റർ, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മജീദ് മാസ്റ്റർ പുതൊടി എന്നിവർ ചേർന്ന് പതാകയുയർത്തി. മുക്കം സോൺ സെക്രട്ടറി വി.കെ മുഹമ്മദ് അഷ്റഫ്, കൊടിയത്തൂർ സർക്കിൾ സെക്രട്ടറി പി.പി അബ്ദുസ്സലാം തുടങ്ങിയവർ സംസാരിച്ചു.
വിവിധ സാമൂഹിക സാന്ത്വന വിദ്യാഭ്യാസ സേവന വഴിയിൽ മനുഷ്യർക്കൊപ്പം നിന്ന് അവരവരുടെ ഉത്തരവാദിത്തം നിർവ്വഹിക്കേണ്ടുന്നതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഹൃദയ സാക്ഷ്യപത്രം ആസിം ജസീം ചൊല്ലിക്കൊടുത്തത് പ്രവർത്തകർ വലതു കൈ ഹൃദയത്തിൽ ചേർത്തു വെച്ചു ഏറ്റു ചൊല്ലി.
സംസ്ഥാന സെക്രട്ടറി റഹ്മതുള്ള സഖാഫി എളമരത്തിൻ്റെ ഓൺലൈൻ സന്ദേശം അംഗങ്ങൾ സാകൂതം ശ്രവിച്ചു. അങ്ങാടിയിൽ മധുര വിതരണം നടത്തി. എൻ.കെ കമ്മുണ്ണി ഹാജി, പി.പി അബ്ദുറഹ്മാൻ, എൻ.കെ മുജീബ് റഹ്മാൻ, ഒ.പി മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി കെ സയ്യിദ് ഫഹീം, പി.പി അഫീഫ്, എ.പി ബാസിത്, കെ അജ്മൽ, എൻ.കെ ബാസിത്, കെ ജാവിദ്, കെ മിഖ്ദാദ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Tags:
KODIYATHUR

