Trending

ലഹരിക്കെതിരെ ഫുട്ബോൾ ലഹരി മെയ് 5 മുതൽ; സംഘാടക സമിതി രൂപീകരിച്ചു.



കൊടിയത്തൂർ: 'ലഹരിക്കെതിരെ ഫുട്ബോൾ ലഹരി' എന്ന തലക്കെട്ടിൽ
സുരക്ഷ പാലിയേറ്റീവ് കൊടിയത്തൂർ മേഖല കമ്മിറ്റിയും വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റ് വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.


മെയ് 5 മുതൽ 13 വരെ ചെറുവാടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് ടൂർണ്ണമെൻ്റ്. സുരക്ഷ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണയോഗം മേഖലാ രക്ഷാധികാരി ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി. വി.വി നൗഷാദ് സ്വാഗതവും ശരീഫ് നടുവത്ത് നന്ദിയും പറഞ്ഞു.

ഇ രമേശ് ബാബു (ചെയർമാൻ), ഷക്കീബ് കൊളക്കാടൻ, അസീസ് കുന്നത്ത്, സി ഫസൽ ബാബു, പി.സി മുഹമ്മദ്, ബാലൻ പരവരിയിൽ, ടി.പി മജീദ് (വൈസ് ചെയർമാൻമാർ), ഗുലാം ഹുസൈൻ കൊളക്കാടൻ (ജനറൽ കൺവീനർ), വി.വി നൗഷാദ് (കോ-ഓർഡിനേറ്റർ), കെ.ടി ലത്തീഫ്, പി ജമാൽ, പി സൽമാൻ, ടി.പി ഫൈസൽ, കെ.ജി അയ്യൂബ്, ഹബീബ് സനോറ (ജോ കൺവീനർമാർ), എൻ രവീന്ദ്രകുമാർ (ട്രഷറർ), എം.കെ ഉണ്ണിക്കോയ, ശരീഫ് നടുവത്ത് (ഫൈനാൻസ് കമ്മിറ്റി), അസ്സു ചെറുവാടി, താജുദ്ദീൻ കെ (ഗ്രൗണ്ട്), ബച്ചു ചെറുവാടി (മീഡിയ), അരുൺ ഇ, റിയാസ് ബാവ (വളണ്ടിയർ), ഹമീദ് ചാലിയാർ, വാഹിദ് കൊളക്കാടൻ, നജ്മുദ്ദീൻ (സ്റ്റേജ് ആൻഡ് സൗണ്ട്), കെ.സി മമ്മദ്കുട്ടി, സി ടി ഗഫൂർ (ലീഗൽ), സലാം മാസ്റ്റർ കണ്ണഞ്ചേരി, ടി.പി ഷുക്കൂർ (സാംസ്കാരികം), നിസാർ കൊളക്കാടൻ (പബ്ലിസിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli