കൊടിയത്തൂർ: കൗമാരക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്ക് മുഖ്യ കാരണം കുടുംബ സംവിധാനങ്ങളുടെ തകർച്ചയാണെന്നും ധാർമിക പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ സമൂഹം സമയം കണ്ടത്തണമെന്നും ഐ.എസ്.എം മുക്കം മണ്ഡലം കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു. പരിപാടി എം എസ് എം ജില്ലാ സെക്രട്ടറി പി.എ ജദീർ ഉദ്ഘാടനം ചെയ്തു. പി വി ശമീർ അദ്ധ്യക്ഷത വഹിച്ചു.
അൻഫസ് നന്മണ്ട മുഖ്യ പ്രഭാഷണം നടത്തി. പ്രഫ. പി.കെ ശബീബ്, ഷൈജൽ കക്കാട്, റോബിൻ ഇബ്രാഹീം, കെ.സി ലുകുമാൻ, സാദിഖലി കൂളിമാട്, അർഷാദ് നെല്ലിക്കാപറമ്പ്, ഫിൽസർ ചെറുവാടി, നൗഷീർ കൊടിയത്തൂർ, ഷമീം പന്നിക്കോട് പ്രസംഗിച്ചു.
Tags:
KODIYATHUR
