സമ്മേളനത്തോടനുബന്ധിച്ച് നടന്ന പതാക ദിനത്തിൽ സി.പി അബ്ബാസ് സാഹിബ് പതാക ഉയർത്തി. ഫസൽ കൊടിയത്തൂർ, എൻ നസറുള്ള, വി.എ റഷീദ്, പി.സി അബ്ദുനാസർ, പി.പി ഉണ്ണിക്കമ്മു, റഹീസ് ചേപ്പാലി, സി അബ്ദുൽ നാസർ, മൂസ തറമ്മൽ, പി സൈഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ മേഖല മുസ്ലിം ലീഗ് രാഷ്ട്രീയ പഠന സമ്മേളനം ഫെബ്രുവരി 14 വെള്ളിയാഴ്ച (നാളെ) സൗത്ത് കൊടിയത്തൂരിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ നടക്കും. വൈകിട്ട് 4.30 നു പഠന സമ്മേളനം ആരംഭിക്കും.
കുടുംബ സദസ്സിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു അതിഥിയായി പങ്കെടുക്കും. നിസാം കാരശേരി ആമുഖം നല്കും. പ്രമുഖ പ്രഭാഷക അഡ്വ. നജ്മ തബ്ഷീറ ക്ലാസ് നയിക്കും. വൈകിട്ട് 7 നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പ്രഭാഷണം നടത്തും. മേഖല പ്രസിഡണ്ട് റഷീദ് ചേപ്പാലി അധ്യക്ഷത വഹിക്കും. സാമൂഹ്യ രാഷ്ട്രീയ ഔദ്യോഗിക മേഖലകളിൽ തിളങ്ങി നിന്ന മുൻകാല സാരഥികളായ പി.എം അഹമ്മദ്, എ.എം.സി അബ്ദുസ്സലാം, കെ.ടി കുഞ്ഞാലി, വളപ്പിൽ മുഹമ്മദ് മസ്റ്റർ, സി.പി അബ്ബാസ് എന്നിവരെ ഇ.ടി മുഹമ്മദ് ബഷീർ ആദരിക്കും.
അന്തരിച്ച എം മുഹമ്മദ് മദനിയെ അനുസ്മരിക്കും. തുടർന്നു പ്രഗത്ഭ വാഗ്മി അസിം ചെമ്പ്ര പഠന ക്ലാസിനു നേതൃത്വം നല്കും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ഞൂറു പേർ പങ്കെടുക്കും. സീതി സാഹിബ് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്ലിം ലീഗ് യോഗം പരിപാടികൾക്ക് അന്തിമ രൂപം നൽകി.
സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റഷീദ് ചേപ്പാലി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, എം അഹമ്മദ് കുട്ടി മദനി, മജീദ് മൂലത്ത്, പി.പി ഉണ്ണിക്കമ്മു, പി സി അബ്ദുനാസർ, വി റഷീദ് മാസ്റ്റർ, സി.പി അബ്ദുറഹിമാൻ, ബഷീർ കണ്ണഞ്ചേരി, പൈതൽ തറമ്മൽ, പി അബ്ദുറഹിമാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, സി.പി സൈഫുദ്ദീൻ,മുഹമ്മദ് മണക്കാടി, ഇർഷാദ് എം, നസ്റുല്ല എൻ എന്നിവർ പ്രസംഗിച്ചു.
Tags:
KODIYATHUR

