കൊടിയത്തൂർ: “വഞ്ചനയുടെ 4 വർഷങ്ങൾ” എന്ന മുദ്രാവാഖ്യമുയർത്തി
ഡി.വൈ.എഫ്.ഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഭരണ സമിതിയുടെ തമ്മിലടി കാരണം കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി വിവിതം ചെലവഴിച്ചത് 41 ശതമാനമാണ്.
വിദ്യാഭ്യാസ മേഖലയിൽ ഒരു രൂപ പോലും ചെലവഴിച്ചില്ല. മെയിന്റൈൻസ് ഗ്രാന്റിന്റെ ഫണ്ട് പോലും ചിലവഴിക്കാത്തത് കാരണം. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഗ്രാമ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയിലും വികസനം മുരടിപ്പിനും എതിരെ നടത്തിയ മാർച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സ. ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.
ജില്ല കമ്മിറ്റി അംഗം ഇ അരുൺ അഭിവാദ്യം ചെയ്തു. സജിത്ത് പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബി ഇ, ഇർഷാദ് കുന്നത്ത്, ശ്രീതു യു കെ, ശരത് പി.കെ എന്നിവർ സംസാരിച്ചു. അഖിൽ കണ്ണാംപറമ്പിൽ സ്വാഗതാവും പ്രവീൺലാൽ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
