Trending

സുരക്ഷാ പാലിയേറ്റീവിന് മെഡിക്കൽ ഉപകരണങ്ങൾ സംഭാവന നൽകി.



കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ചുള്ളിക്കാപറമ്പ് ഡോക്ടേഴ്സ് കെയർ ക്ലിനിക് മെഡിക്കൽ ഉപകരണങ്ങൾ സംഭാവന നൽകി.

സുരക്ഷ ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലിനിക് എം.ഡി പി.സി മുഹമ്മദിൽ നിന്നും മേഖല രക്ഷാധികാരി ഇ രമേശ് ബാബു ഉപകരണങ്ങൾ ഏറ്റുവാങ്ങി. മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി.

ഗിരീഷ് കാരക്കുറ്റി, വി.വി നൗഷാദ്, കെ.പി ചന്ദ്രൻ,എ പി കബീർ, അബ്ദുറഹ്മാൻ ബംഗാളത്ത്, മുജീബ് വളപ്പിൽ, അനസ് താളത്തിൽ, ടി.ടി ഹുസ്സൻകുട്ടി, ജിഷ കെ, സുനിൽകുമാർ എ.പി എന്നിവർ സംസാരിച്ചു. കൺവീനർ എൻ രവീന്ദ്രകുമാർ സ്വാഗതവും സാബിറ തറമ്മൽ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli