കൂളിമാട്: കുന്ദമംഗലം ബ്ലോക്ക് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ജീവതാളം 2024-25 പദ്ധതിയുടെ ഭാഗമായി കൂളിമാട് വാർഡിൽ ആരോഗ്യജാലകം സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ.എ റഫീഖിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
എം.കെ നദീറ ഉദ്ഘാടനം ചെയ്തു.
ചൂലൂർ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: സ്മിത റഹ്മാൻ മുഖ്യാതിഥിയായി. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്, ജെ.എച്ച്.ഐ നവ്യ, ഡയറ്റിഷൻ ശ്രുതി, എം.എൽ.എസ്.പി അപർണ, ആശാ വർക്കർമാരായ കെ.കെ ബിന്ദു, കെ.വി നുസ്റത്ത്, ജയ, അംഗനവാടി വർക്കർമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:
MAVOOR
