കൊടിയത്തൂർ: അന്യായമായ തൊഴിൽ നികുതി വർദ്ധനവിനെതിരെയും ഹരിത കർമ്മസേനയുടെ പേരിൽ വെയിസ്റ്റില്ലാത്ത ഷോപ്പുകളിൽ നിന്ന് യൂസർ ഫീ വാങ്ങുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. മുക്കം യൂനിറ്റ് പ്രസിഡണ്ട് അലി അക്ബർ മുഖ്യ പ്രഭാഷണം നടത്തി. റജി തോട്ടുമുക്കം, കെ.വി അബ്ദുള്ള ചെറുവാടി, അബ്ദുള്ള പന്നിക്കോട്, വി ഷംലുലത്ത്, സൗദ റഫീഖ്, ഉബൈദ് യുനിവേഴ്സൽ, പി.പി ഫൈസൽ, ടി.കെ അനീഫ, സുനിൽ തോട്ടുമുക്കം, ബഷീർ പി ചെറുവാടി എന്നിവർ സംസാരിച്ചു. ഇ.എൻ യൂസുഫ് സ്വാഗതവും മുജീബ് ചെറുവാടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
