കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തിലേക്ക് റോഡ് നിർമ്മിക്കുക, കുടിവെള്ള പദ്ധതികൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുക, പൊട്ടിപ്പൊളിഞ്ഞ പഞ്ചായത്ത് റോഡുകൾ ഗതാഗത യോഗ്യമാക്കുക, ലൈഫ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കേരള സറ്റേറ്റ് കർഷക തൊഴിലാളി യുണിയൻ (KSKTU) കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ്സിലേക്ക് നടത്തിയ മാർച്ച് സ: ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. സത്യനാഥൻ ജി. റോഡ് അധ്യക്ഷത വഹിച്ചു.
സി.ടി.സി അബ്ദൂല്ല, ഗിരീഷ് കാരക്കുറ്റി, കരീം കൊടിയത്തൂർ എന്നിവർ സംസാരിച്ചു. കെ.പി ചന്ദ്രൻ സ്വാഗതവും കബീർ എ.പി നന്ദിയും പറഞ്ഞു.
കോട്ടമ്മൽ നിന്നാരംഭിച്ച മാർച്ചിന് രാജൻ പന്നിക്കോട്, അനസ് താളത്തിൽ, സുനിൽ എ.പി, ജിഷ അടുപ്പശ്ശേരി, ശംസുദ്ധീൻ കുന്നത്ത്, വിനീഷ് ഇ, വേലായുധൻ കെ.സി നേതൃത്വം എന്നിവർ നേതൃത്വം നൽകി. തുടർന്ന് ആവശ്യങ്ങളടങ്ങിയ നിവേദനം പഞ്ചായത്ത് അധികൃതർക്ക് നൽകി.
Tags:
KODIYATHUR
