കൊടിയത്തൂർ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം സമിതി സംഘടിപ്പിക്കുന്ന തസഫിയ ദഅവാ സമ്മേളനം നാളെ (വെള്ളി) വൈകുന്നേരം 7 മണി മുതൽ കൊടിയത്തൂരിൽ വച്ച് നടക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്യും. 'സമൂഹം സമുദായം, നിലപാടുകൾ' എന്ന തലക്കെട്ടിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ലഹരിയും കൊലയും സാമാന്യവത്കരിക്കപ്പെടുന്നത് ആപത്കരമാണെന്നും ലഹരി വ്യാപനവും വർദ്ധിക്കുന്ന കൊലപാതകങ്ങളും സമൂഹത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് വളർന്നുവരുന്നതിനെ സമൂഹത്തെ ബോധവൽകറിക്കുന്നത്തിൻ്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
റഷീദ് കുട്ടമ്പൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം വൈസ് പ്രസിഡണ്ട് നജീബ് സലഫി അധ്യക്ഷത വഹിക്കും. സ്ത്രീകൾക്ക് ആയി പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്യും.
Tags:
KODIYATHUR
