മുക്കം: 'ജമാഅത്തെ ഇസ് ലാമിക്ക് പറയാനുള്ളത്' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന പൊതുസമ്മേളനം നാളെ (വെള്ളി) വൈകീട്ട് 6.30 ന് പി സി ജംഗ്ഷനടുത്തുള്ള നഗരിയിൽ നടക്കും.
അമീർ പി മുജീബുറഹ്മാൻ, മാധ്യമം - മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ, ഡോ. നഹാസ് മാള, ഫൈസൽ പൈങ്ങോട്ടായി തുടങ്ങിയ നേതാക്കൾ സംസാരിക്കും.
ജമാഅത്തെ ഇസ്‌ലാമിയെ മുന്നിൽ നിർത്തി ഇസ്‌ലാമിനെതിരെ കുപ്രചരണം നടത്തുകയും ഇസ് ലാമോഫോബിയ പരത്തുകയും ചെയ്യുന്നവരെ തുറന്നു കാട്ടുമെന്ന് സംഘാടകർ അറിയിച്ചു.
Tags:
MUKKAM
