Trending

സീതി സാഹിബ് ലൈബ്രറിയിൽ: റിപ്പബ്ലിക് ഇന്ത്യ, വർത്തമാനം, ഭാവി - സംവാദം സംഘടിപ്പിച്ചു.




കൊടിയത്തൂർ: ഒരു രാജ്യം ഒരു തിരഞ്ഞെടു പ്പ് എന്ന ആശയം അടിച്ചേല്പിക്കുന്നതിലൂടെ രാജ്യത്തിൻ്റെ ഫെഡറലിസമാണ് കേന്ദ്ര സർക്കാർ തകർക്കുന്നതെന്നും, ഇതോടെ രാഷ്ട്രത്തിൻ്റെ ജീവ വായുവായ ബഹുസ്വരതയും സാംസ്ക്കാരിക വൈവിധ്യങ്ങളും ഇല്ലാതാവുമെന്നും കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി സംഘടിപ്പിച്ച 'റിപ്പബ്ലിക് ഇന്ത്യ: വർത്തമാനം; ഭാവി' എന്ന വിഷയത്തിലുള്ള സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡണ്ടും, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ സി.പി ചെറിയ മുഹമ്മദ് സംവാദം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.സി അബൂബക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.


യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ. സൂഫ് യാൻ ചെറുവാടി, ലൈബ്രറി കമ്മിറ്റി അംഗമായ അഡ്വ: നജാദ് കൊടിയത്തൂർ എന്നിവർ വിഷയാവതരണം നടത്തി.  

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ശംസുദ്ദീൻ ചെറുവാടി, ഭാരതീയ പട്ടിക ജന സമാജം സംസ്ഥാന കമ്മിറ്റി അംഗം ദാസൻ കൊടിയത്തൂർ, ഗ്രന്ഥകാരനായ അനിൽ മണ്ണത്തൂർ, പൂനൂർ മുബാറക് കോളേജ് പ്രിൻസിപ്പൽ എം അഹമ്മദ് കുട്ടി മദനി, സൈക്കോളജി ട്രെയിനർ അബ്ദു ചാലിൽ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മജീദ് മൂലത്ത്, കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി സി അബ്ദുന്നാസർ, ട്രഷറർ വി എ റഷീദ്, അനസ് കാരാട്ട്, സി. അബ്ദുറഷീദ്, എൻ നസ്റുല്ല, ലൈബ്രേറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post
Italian Trulli
Italian Trulli