Trending

എം.ടി സ്മൃതി ചലചിത്രോത്സവം സംഘടിപ്പിച്ചു.



മുക്കം: കെ.എസ്.ടി.എ 34ാം സംസ്ഥാന സെക്രട്ടറി സമ്മേളനത്തോടനുബന്ധിച്ച് നടന്ന എം.ടി സ്മൃതി ചലചിത്രോത്സവം എഴുത്തുകാരൻ വി.ആർ സുധീഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് വി.പി രാജീവൻ, പി.എസ് സ്മിജ, അനുബന്ധ പരിപാടി കൺവീനർ കെ.എൻ സജീഷ് നാരായണൻ, ജില്ലാ പ്രസിഡൻ്റ് എൻ സന്തോഷ് കുമാർ, വി.പി മനോജ്, എൻ.ബി വിജയകുമാർ, വി അജീഷ് എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിച്ചു. 


എം.ടി സംവിധാനം ചെയ്ത വിഖ്യാത ചലചിത്രം നിർമാലും പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ എ.വി സുധാകരൻ, പിസി ഷിംജി, ടി ദീപ്തി, പി കൃഷ്ണ കുമാർ, ഇ.കെ അബ്ദുൾ സലാം, സ്മൃതി, പി.സി മുജീബ് റഹിമാൻ, പി പത്മശ്രീ, പി.എൻ അജയൻ, ഹാഷിദ് കെ.സി, ബബി ഷ കെ.പി എന്നിവർ സംസാരിച്ചു. പ്രവർത്തി ങ്ങൾക്ക് ചന്ദ്രൻ, ഷഫീഖ്, മിഥുൻ, നസീർ, ജാസ്മിൻ, വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli