കൊടിയത്തൂർ: അന്തരിച്ച എം.എസ് മുഹമ്മദി (കുഞ്ഞി)ന്റെ സ്മരണാർത്ഥം സ്പോൺസർ ചെയ്ത കിടപ്പ് രോഗികൾക്ക് നൽകാനുള്ള 100 ബെഡ്ഷീറ്റും മരണം വീടുകളിൽ ഉപയോഗിക്കുന്ന പാത്രങ്ങളും അദ്ദേഹത്തിന്റെ കുടുംബം കൊടിയത്തൂർ മേഖല സുരക്ഷ പാലിയേറ്റീവിന് നൽകി. സുരക്ഷ ഓഫീസിൽ നടന്ന പരിപാടിയിൽ മകൾ നദ എംഎസ് ൽ നിന്നും മേഖലാ ചെയർമാൻ ഷബീർ ചെറുവാടി ഏറ്റുവാങ്ങി.
സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, മേഖല കൺവീനർ എൻ രവീന്ദ്രകുമാർ, എം കെ ഉണ്ണി കോയ, ഗുലാം ഹുസൈൻ കൊളക്കാടൻ, ജിഷ കെ, ആയിഷ കുട്ടി കെ.വി, ഷാഹിദ കുറുവാടങ്ങൾ, ഹാദി മുഹമ്മദ് എ എം, ഹമീദ് കെ.പി, ഹാജറ കെ എന്നിവർ പങ്കെടുത്തു. പി.പി സുരേഷ് ബാബു സ്വാഗതവും കെ.പി ചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
