Trending

സ്പീഡ് നിയന്ത്രണ ബാരിക്കേഡ് സ്ഥാപിച്ചു.



കൊടിയത്തൂർ: മണാശ്ശേരി - കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡിൽ വാഹനങ്ങൾ അതിവേഗതയിൽ പോകുമ്പോൾ അപകട സാധ്യത കണക്കിലെടുത്ത് സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിന് മുൻവശത്ത് വേഗത നിയന്ത്രണ ബാരിക്കേഡ് സ്ഥാപിച്ചു.

1000 ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കുന്നത് നിത്യസംഭവമാണ്, തൊട്ടടുത്ത ദിവസങ്ങളിൽ തുടർച്ചയായി അപകടങ്ങൾ നടന്നിരുന്നു. സ്കൂൾ മാനേജർ ഇ യഅക്കൂബ് ഫൈസിയുടെ അധ്യക്ഷതയിൽ മുക്കം പോലീസ് എസ് എച്ച് ഒ അൻഷാദ് എസ് ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് എ.കെ കദീജ, പി.ടി.എ പ്രസിഡന്റ് സി.ടി കുഞ്ഞോയി, പി.സി മുജീബ് റഹിമാൻ, പി.പി മമ്മദ് കുട്ടി, സി.കെ അഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളാണ് ബാരിക്കേഡ് നിർമ്മിച്ചു നൽകിയത്.
Previous Post Next Post
Italian Trulli
Italian Trulli