കൊടിയത്തൂർ: സി.പി.എം - ആർ.എസ്.എസ് ബാന്ധവം മുന്നണി എം.എൽ.എ തന്നെ വെളിപ്പെടുത്തിയിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെച്ച് പുറത്ത് പോകണമെന്ന് വെൽഫെയർ പാർട്ടി സൗത്ത് കൊടിയത്തൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.പി ഫഹീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മണ്ഡലം കമ്മിറ്റി അംഗം റഫീഖ് കുറ്റിയോട്ട് മുഖ്യപ്രഭാഷണം നടത്തി. വയനാട് ദുരന്ത ഭൂമിയിൽ സേവനമനുഷ്ഠിച്ച പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി സാദിഖ് മാസ്റ്റർ റിപ്പോർട്ടും ട്രഷറർ സ്വലാഹുദ്ദീൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.പി നിസാമുദ്ദീൻ സ്വാഗതവും നിൻസി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ.പി നിസാമുദ്ദീൻ (പ്രസിഡണ്ട്), ഫഹീം മാസ്റ്റർ (സെക്രട്ടറി), വി.കെ അബ്ദുറസാഖ് (ട്രഷറർ) സാദിഖ് മാസ്റ്റർ, യുസ്രിന (വൈ. പ്രസിഡണ്ട്), ഷറഫു മാസ്റ്റർ, നൗഷിദ (ജോ.സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
Tags:
KODIYATHUR

