Trending

യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു.



കൊടിയത്തൂർ: പി.ടി.എം സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം.എസ് ബിജു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചരിത്ര അധ്യാപകനും പ്രഭാഷകനുമായ നാസർ കീഴുപറമ്പ് യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി.



തുടർന്ന് വിദ്യാർത്ഥികൾ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും സ്കൂൾ ക്യാമ്പസിൽ സഡാക്കോ മരം ഒരുക്കുകയും ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, അധ്യാപകരായ അബ്ദുൽബാരി, ഫഹദ് ചെറുവാടി, വളണ്ടിയർമാരായ ഐഷാ മഹൻ, ദിലാര, ഹിബ, ജുനി തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.


Previous Post Next Post
Italian Trulli
Italian Trulli