Trending

ഇലന്തുകടവ് - പള്ളിപ്പടിപ്പാലം റോഡിൽ കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽക്കൂട്ടത്തിൽ ഇടിച്ചു വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു.



പുല്ലൂരാംപാറ: പുല്ലൂരാംപാറ ഇലന്തുകടവ്- പള്ളിപ്പടിപ്പാലം റോഡ് നവീകരണത്തിനായി കരാർ എടുത്തിരിക്കുന്ന കമ്പനി റോഡിൽ കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ കൂനയിൽ ഇടിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. 

റോഡിൽ കയറ്റവും വളവുമുള്ള ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ കൂനയിൽ കഴിഞ്ഞ രാത്രിയിൽ തിരുവമ്പാടി സ്വദേശിയുടെ വാഹനമിടിച്ച് അപകടമുണ്ടായി. 

ഇതേ സ്ഥലത്ത് നിരവധി വാഹനങ്ങൾ മുൻപ് അപകടത്തിൽപെട്ടിട്ടുണ്ട്. മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാത്ത റോഡിൽ കരാർ എടുത്തിരിക്കുന്ന കമ്പനി കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽക്കൂന അവിടെ നിന്നും മാറ്റി വാഹനങ്ങൾ അപകടത്തിൽ പെടുന്നതിന് പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

കഴിഞ്ഞദിവസം കരിങ്കൽക്കൂട്ടത്തിൽ ഇടിച്ച് അപകടത്തിൽപ്പെട്ട കാർ സമീപത്ത് കിടക്കുന്നതാണ് ചിത്രത്തിൽ.
Previous Post Next Post
Italian Trulli
Italian Trulli