Trending

സാംസ്കാരിക മുന്നേറ്റത്തിന് വായന അനിവാര്യം: ഇ.ടി മുഹമ്മദ് ബഷീർ എം.പി.



പി.ടി.എമ്മിലെ എം.എ ലൈബ്രറി ഉദ്ഘാടനം ചെയ്തു.


കൊടിയത്തൂർ: സാംസ്കാരിക മുന്നേറ്റത്തിനും ലോകത്തെ കുറിച്ചറിയാനും വായന അനിവാര്യമാണന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ലോക സഭാഗംവുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും വിദ്യാർത്ഥികൾ വായനയെ മുറുകെ പിടിക്കണമെന്നും അതിലൂടെ മാനവിക മൂല്യങ്ങളെ പുണരാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിന് എം.എ കുടുംബം നിർമ്മിച്ചു നൽകിയ ലൈബ്രറി കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷനായി. ഇ.എം.ഇ.എ മാനേജർ ബാലത്തിൽ ബാപ്പു, എം.എ അബ്ദറഹിമാൻ, ഫസൽ കൊടിയത്തൂർ, എം.കെ നദീറ, സി.പി ചെറിയ മുഹമ്മദ്, വി ഷംലൂലത്ത്, സി ഫസൽ ബാബു, നാസർ കൊളായി, ഷാബൂസ് അഹമ്മദ്, എം.എ മഹബൂബ്, എം.എ അബ്ദുൽ അസീസ് ആരിഫ്, കെ.വി അബ്ദുറഹിമാൻ, പ്രിൻസിപ്പാൾ എം.എസ് ബിജു, ഉമ്മാച്ചക്കുട്ടി ടീച്ചർ, കെ.പി.യു അലി, എം.എ അബ്ദുസ്സലാം മാസ്റ്റർ, മുൻ പ്രധാനാധ്യാപകരായ ടി.പി ഖാദർ, റഹീം കണ്ണാട്ടിൽ, പി.ജെ കുര്യൻ, ലൈബ്രറി കൺവീനർ സി.കെ നവാസ്, റിഫാൻ അഹമ്മദ്, മാളിയേക്കൽ അബ്ദുറഹിമാൻ സ്കൂൾ ലീഡർ കെ അൽത്താഫ്, 
പ്രധാനാധ്യാപകൻ ജി സുധീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി.മുഹമ്മദ് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli