പന്നിക്കോട്: രാജ്യം ഇന്ന് 78-ാം മത് സ്വാതന്ത്ര ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി, വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂണിറ്റ് കമ്മിറ്റി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യൂണിറ്റ് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ യു.പി മമ്മദ് പുളിക്കൽ പതാക ഉയർത്തി.
കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡണ്ട് പി.വി അബ്ദുല്ല, സെക്രട്ടറി രാധാകൃഷ്ണൻ, പി.സി സഹീദ്, അബ്ദുറഷീദ് പി, ഉണ്ണി മാധവൻ, രാധിക, ലോഹിതാക്ഷൻ, റഷീദ് പി.കെ, റഫീഖ്, സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
KODIYATHUR
