കൊടിയത്തൂർ: ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ കുട്ടികൾ യുദ്ധവിരുദ്ധ വലയം തീർക്കുകയും സമാധാന ദീപം തെളിയിക്കുകയും ചെയ്തു. യുദ്ധവിരുദ്ധ പ്രതിജ്ഞ, സഡാക്കോ കൊക്ക് നിർമ്മാണം, സന്ദേശപ്രഭാഷണം എന്നിവയും നടന്നു.
ഹെഡ്മാസ്റ്റർ ജി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. എം.വി സഫിയ അധ്യക്ഷയായിരുന്നു. വിദ്യാർത്ഥികളായ കെ. റിസ് വാൻ, സി. റന യുദ്ധവിരുദ്ധ സന്ദേശം നൽകി.
സി.എൻ നിഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷക്കീല ടീച്ചർ, എം മിഷ്ന, പി ഷംനാബി, സുചിത്ര, ടി സുബൈദ, കെ ഷമീന, സി.ടി അപ്പുണ്ണി എന്നിവർ നേതൃത്വം നൽകി.
